വര്‍ക്കല:വര്‍ക്കലയില്‍ രണ്ടര വയസ്സുകാരന് മരിച്ച സംഭവത്തില്‍ അമ്മയും കാമുകനും പൊലീസ് പിടിയില്‍.ഏകലവ്യന് എന്ന കുട്ടിയെ ക്രുരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് അമ്മ ഉത്തരയേയും കാമുകന് രജീഷിനേയും അറസ്റ്റ് ചെയ്തത്.ഇരുവരേയും വര്‍ക്കല പോലീസ് ചോദ്യം ചെയ്യുകയാണ്.
ശനിയാഴ്ച ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍വച്ചാണ് ഏകലവ്യന് മരിച്ചത്.കുട്ടിയെ ഉത്തരയുടെ കാമുകനാണ് വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിച്ചത്.എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് ക്ഷതമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.ആന്തരിക രക്തസ്രവമാണ് മരണ കാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് അമ്മയെയും കാമുകനേയും അറസ്റ്റ് ചെയ്തത്.
6 മാസമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ഉത്തര മൂന്ന് മാസമായി വര്‍ക്കലയിലുള്ള രജീഷുമായി പ്രണയത്തിലായിരുന്നു. ഇരുവരും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് സൂചന.