തിരുവനന്തപുരം:വനിതാമതിലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.വര്‍ഗീയ മതിലിന് 50 കോടി ചെലവഴിക്കുന്നത് അഴിമതിക്ക് വേണ്ടിയാണെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സ്ത്രീ സുരക്ഷക്കുള്ള പണം ഉപയോഗിക്കുന്നത് അധാര്‍മികമായ നടപടിയാണ്.മുഖ്യമന്ത്രി ചെയ്ത വിശ്വാസ വഞ്ചന അംഗീകരിക്കാനാകില്ലെന്നും ദുരിതാശ്വാസത്തിന് ആ പണം ചെലവഴിക്കാമായിരുന്നില്ലേ എന്നും ചെന്നിത്തല ചോദിച്ചു.
വനിതാമതിലിന്റെ പേരില്‍ മുഖ്യമന്ത്രി കലാകാരന്മാരേയും സാഹിത്യകാരന്മാരേയും സമൂഹ്യ-സാമുദായിക നേതാക്കളേയും ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനും ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാരെങ്കിലും വനിതാ മതിലില്‍ പങ്കെടുത്താല്‍ അവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും ഹസ്സന് വ്യക്തമാക്കി.