മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ എടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ക്യാമ്പില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പേരില്‍ ജയിലിലടച്ചതു നിരപരാധിയെയെന്ന് നാട്ടുകാരും ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥരും. പ്രാദേശിക മാധ്യമത്തിനു വേണ്ടി ഫോട്ടോ എടുക്കാന്‍ പോയ ഫൈസല്‍ ബാബുവിനെയാണു പൊലീസ് ജയിലടച്ചത്.

സംഘര്‍ഷമുണ്ടായ സ്ഥലത്തുനിന്നു പൊലീസ് പകര്‍ത്തിയ ചിത്രങ്ങളില്‍ ഫൈസല്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു അറസ്റ്റ്. മൂന്ന് പേരെയായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിലൊരാളായ ഫൈസല്‍ ബാബു നിരപരാധിയാണെന്നാണ് ഇപ്പോള്‍ തെളിവുകള്‍ പറയുന്നത്.

എടയൂര്‍ അത്തിപ്പറ്റ പറങ്ങാട്ട് പറമ്പില്‍ മുബഷീര്‍ (23), സഫ്‌വാന്‍ (26) എന്നിവരാണ് എസ്‌ഐ ബഷീര്‍ സി.ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പിടികൂടിയതില്‍ മറ്റുള്ളവര്‍.