തിരുവനന്തപുരം:’വായു’ അതിതീവ്രചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാളെ പുലര്‍ച്ചെയോടെ കാറ്റ് ഗുജറാത്ത് തീരം തൊടും.മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിക്കുന്നത്.
ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഡജില്ലകളിലെ തീരപ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുകയാണ്.50 ലക്ഷത്തോളം പേരെ നേരിട്ട് ബാധിക്കും.തിരകള്‍ 1 മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. കച്ച്, ദ്വാരക, പോര്‍ബന്ദര്‍, ജുനഗഢ്, ദിയു, ഗിര്‍ സോമനാഥ്, അമ്രേലി, ഭാവ്നഗര്‍ എന്നീ ജില്ലകളിലെ തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടാകും.
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത് തീരത്ത് സജ്ജമായിട്ടുണ്ട്.
വായു ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിലും കാലവര്‍ഷം ശക്തമായി.തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.12 സെന്റീമീറ്റര്‍ വരെ മഴ തീരദേശ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ട്.9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം,ആലപ്പുഴ,കോഴിക്കോട്,എറണാകുളം ജില്ലകളിലെ തീരദേശങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. എറണാകുളം ചെല്ലാനത്ത് രണ്ട് ദിവസമായി തുടരുന്ന കടലാക്രമണത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.വീടുകളില്‍ വെള്ളം കയറി. തിരുവന്തപുരം വലിയതുറയില്‍ തീരപ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളംകയറി.ഇവിടെനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു.