തിരുവനന്തപുരം:അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്.ഇതേ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.കര്‍ണാടക,ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് മഴ ശക്തിപ്രാപിക്കുമെന്നും കടല്‍ക്ഷോഭം രൂക്ഷമാകുമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
കേരളത്തില്‍ മണിക്കൂറില്‍ 60 കി.മീ.വേഗതയുള്ള കാറ്റടിക്കാന്‍ സാധ്യതയുണ്ട്.ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ഒഴികെ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.