തിരുവനന്തപുരം:വാളയാർ അട്ടപ്പള്ളം പീഡനക്കേസിൽ മികച്ച രീതിയിൽ കേസുനടത്തിയിരുന്ന പ്രോസിക്യൂട്ടറെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് എങ്ങനെ ഒഴിഞ്ഞുമാറാനാകും. വിവിധ കൊലപാതക കേസുകളിൽ സി പി എം ബന്ധമുള്ള പ്രതികൾക്ക് വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ച് സുപ്രീം കോടതിയിൽ നിന്നു പോലും അഭിഭാഷകരെ കൊണ്ടുവരുന്ന സർക്കാർ സാധാരണക്കാരുടെ കേസുകൾ അവഗണിക്കുകയാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിൽ ആരോപിച്ചു.

പ്രോസിക്യൂഷന്റെ അനാസ്ഥ ഇപ്പോൾ സർക്കാർ ശരിവയ്ക്കുകയാണ്. പ്രോസിക്യൂഷന്റെയും പോലീസിന്റെയും വീഴ്ചയെക്കുറിച്ച് സർക്കാർ അന്വേഷിക്കുമെന്ന് നിയമമന്ത്രി എ കെ ബാലൻ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ കേസിൽ വെറെ അന്വേഷണ ഏജൻസിയെക്കൊണ്ടുള്ള ഒരു പുനരന്വേഷണമാണ് വേണ്ടത് എന്നാണ് വിദഗ്ധാഭിപ്രായം.