തിരു:പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ ചലചിത്ര താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനുമെതിരായ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിരുന്നു.അമലാപോള്‍ പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസത്തിലാണ് വാഹന രജിസ്‌ട്രേഷന്‍ നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.എന്നാല്‍ രജിസ്‌ട്രേഷന്‍ നടത്തിയ വാഹനം കേരളത്തിലെത്തിച്ചിട്ടില്ല.അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്നും നടപടിയെടുക്കേണ്ടത് പുതുച്ചേരി പോലീസാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.അതേസമയം സുരേഷ്ഗോപിക്കെതിരായ കേസില്‍ നടപടി തുടരും.
ഫഹദും അമലാ പോളും ഓരോ കാര്‍ രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.