ന്യൂഡല്‍ഹി:വിദേശപൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്.ബിജെപി നേതാവ് സുബ്രഹ്ണമണ്യം സ്വാമി നല്‍കിയ പരാതിയിലാണ് നടപടി.
2009 വരെ രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലണ്ടനിലെ കമ്പനിയില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനെന്ന് രേഖപ്പെടുത്തിയിരുന്നതായി ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യംസ്വാമി പരാതി നല്‍കിയത്. നോട്ടീസിന് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.രാഹുലിന്റെ നാമനിര്‍ദേശപത്രികയില്‍ വിദേശപൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കാട്ടി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു.