തിരുവനന്തപുരം: വിദ്യാഭ്യാസവായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കുടിശ്ശിക വന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.

അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി മന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. അമ്പതിനായിരത്തോളം കുട്ടികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും 33,000 പേര്‍ അപേക്ഷയും രേഖകളും സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡ് കിട്ടാന്‍ വൈകുന്നത് കണക്കിലെടുത്താണ് തീയതി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.

രജിസ്റ്റര്‍ ചെയ്തവരില്‍ ഇരുപതിനായിരത്തോളം പേര്‍ ഇനിയും അപേക്ഷ സമര്‍പ്പിക്കാനുണ്ട്.