കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയും കെഎസ്‌യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

വെള്ളിയാഴ്ച മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

ആദ്യം കെഎസ്‌യുവും തുടര്‍ന്ന എസ്.എഫ്.ഐയും പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

അദ്ധ്യാപികമാര്‍ പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്നാണ് സ്‌കൂളിലെ മൂന്നാം നിലയില്‍ നിന്ന് എടുത്ത് ചാടിയത്. സംഭവവുമായി ബന്ധപ്പെട്ട് സിന്ധു, ക്രസന്റ എന്നീ അദ്ധ്യാപികമാര്‍ക്കതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.