കോന്നി : വിദ്യാലയങ്ങൾ നാടിന്റെ പ്രകാശ ഗോപുരമാകണമെന്നും ഒരു നാടിന്റെ ഐശ്വര്യവും,അതിലൂടെ സംസ്കാരവും രൂപപ്പെടുമെന്നും വരുംതലമുറയ്ക്ക് വിദ്യ നൽകുക എന്നുള്ളതാണ് നമ്മൾക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കർമ്മമെന്നും അഭി.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ പ്രസ്താവിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെന്റ് ജോർജ് ഊട്ടുപാറ ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അഭി.എപ്പിസ്ക്കോപ്പാ. ആന്റോ ആന്റണി എം.പി.സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ആന്റോ ആന്റണി എം.പി.സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊന്നിയൂർ പി.കെ , സ്കൂൾ മാനേജർ റവ.ഫാ.സജു തോമസ്, റവ.ഫാ. ജേക്കബ് ദയാനന്ദൻ,റവ.ഫാ. സിനോയ് റ്റി. സാമുവേൽ,റവ. ഫാ. ഷിജു മാത്യു , റവ.ഫാ.ജോർജ് വർഗീസ് ശ്രീ. മാത്യു വർഗീസ്, ശ്രീ .സിബി സാം തോട്ടത്തിൽ,ശ്രീമതി ഗീത സി. ശേഖർ, ശ്രീ .വി എം ജോൺ. എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കോന്നി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.