കോഴിക്കോട് :അടിയന്തിര പ്രമേയമായി UAPA ചുമത്തിയ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തും. ലഖുലേഖ സൂക്ഷിച്ചു എന്നതിന്റെ പേരിൽ  UAPA ചുമത്തുന്നത് ന്യായീകരിക്കാനാകില്ല എന്നതാണ് പൊതുവെ ഉയരുന്ന വികാരം .അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട വിഷയം മറയ്ക്കാനാണ് മാവോയിസ്റ്  ബന്ധം  ആരോപിച്ചു യുവാക്കളെ അറസ്റ് ചെയ്തതെന്ന് സി പി ഐ അടക്കമുള്ള പാർട്ടി നേതാക്കൾ ആരോപിക്കുമ്പോൾ മുഖ്യമന്ത്രിയും പോലീസുമാണ് പ്രതിക്കൂട്ടിലാകുന്നത്.കടുത്ത സമ്മർദ്ദത്തിലായ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും എങ്ങനെയെങ്കിലും വിഷയത്തിൽ നിന്നും തല ഊരാനാണ് ശ്രമിക്കുന്നത് . തുടരന്വേഷണത്തിൽ യു എ പി എ ഒഴിവാക്കാനാകും ഇനിയുള്ള ശ്രമം .യു  എ പി എ ചുമത്തിയത് എ ഡി ജി പി പരിശോധിക്കും .സി പി എം പ്രവർത്തകരായ അലൻ ഷുഹൈബ് ,താഹ ഫസൽ എന്നിവരെ മാവോയിസ്റ് ബന്ധം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്തത് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത് .സി പി എമ്മിനുള്ളിലും കടുത്ത എതിർപ്പാണ് ആഭ്യന്തരവകുപ്പിനെതിരെ ഉണ്ടായിരിക്കുന്നത് .