വിദ്യാർത്ഥികളെ നിങ്ങളുടെ ഓരോ നീക്കവും ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ. ജില്ലാപഞ്ചായത്ത് സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ക്ലാസ് കട്ട് ചെയ്ത് കറങ്ങുന്ന വരുടെയും സ്കൂളിൽ വൈകി വരുന്നവരുടെയും വിവരങ്ങൾ അറിയാൻ കഴിയുക. വിദ്യാർത്ഥി സ്കൂളിൽ എല്ലാദിവസവും എത്തുന്നുണ്ടോ എന്നും, പ്രോഗ്രസ്സ് റിപ്പോർട്ടും, ഹാജർ നിലയും ഈ ആപ്ലിക്കേഷനിലൂടെ അറിയാൻ കഴിയും. എഡ്യൂ മിയ എന്ന ഈ ആപ്പ് അനന്തമായ പഠനസാധ്യതകളും തുറന്നിടുന്നു. ചോദ്യപേപ്പറുകൾ, പാഠഭാഗങ്ങൾ, വെർച്വൽ ക്ലാസുകൾ, ഓൺലൈൻ പരീക്ഷകൾ, ലഹരിവിരുദ്ധ കൗൺസിലിംഗ് തുടങ്ങി മാറുന്ന കാലത്തിനനുസരിച്ചുള്ള എല്ലാ പഠന സാധ്യതകളും. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതിയുടെ (എഡ്യുകെയർ) ഭാഗമായാണ് മൊബൈൽ ആപ്പ് തയ്യാറാക്കിയത് സെപ്റ്റംബർ അവസാനത്തോടെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും രക്ഷിതാക്കളെ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കും. ഒക്ടോബർ ഒന്നുമുതൽ എഡ്യൂ മിയ ആപ്പ് യാഥാർത്ഥ്യമാകും.