വിനായകനെതിരെ സംഘികളുടെ സൈബർ ആക്രമണം.
സംസ്ഥാന അവാർഡ് ജേതാവും അഭിനേതാവുമായ വിനായകൻ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു നടത്തിയ പരാമർശമാണ് ബി ജെ പി ,ആർ എസ് എസ് അനുയായികളെ ചൊടിപ്പിച്ചത് .ആർ എസ് എസ്സിനോ ബിജെപിക്കോ കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു താരം സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് .അതോടെ കേരളത്തിൽ കടുത്ത തിരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങിയ ബി ജെ പി ആർ എസ് എസ് അനുകൂലികൾ രൂക്ഷമായ സൈബർ ആക്രമണം വിനായകനെതിരെ അഴിച്ചുവിട്ടു .വിനായകന്റെ ഫേസ്ബുക് അക്കൗണ്ടിലും പുതിയ ചിത്രമായ തൊട്ടപ്പന്റെ ടീസറിന് താഴെയും ജാതീയമായ അധിക്ഷേപങ്ങളും ആക്ഷേപങ്ങളും നിറഞ്ഞ പോസ്റ്റുകൾ കൊണ്ട് നിറഞ്ഞു .സൈബർ ആക്രമണം കടുത്തതോടെ സ്വാമി അയ്യപ്പന്റേയും ,കാളിയുടെയും ചിത്രങ്ങൾ പ്രൊഫൈൽ ചിത്രമായി ഇട്ടാണ് വിനായകൻ പ്രതിരോധിച്ചത് .