ന്യൂഡല്‍ഹി: അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്‌കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷകക്ഷികളുടെ ബഹളത്താല്‍ അവതരിപ്പിച്ച ശേഷം നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്‌കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.

നിലവിലുള്ളവരും വിരമിച്ചവരുമായ ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഇതിലൂടെ അവന്വേഷത്തിന് കഴിയില്ല. ഈ കേസുകളില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ നടപടിയെടുക്കുാനും ഇതില്‍ പറയുന്നു. സെപ്റ്റംബര്‍ ഏഴിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

വസുന്ധര രാജെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ ഗുലാബ് ചന്ദ് ഖട്ടാരിയ ആണ് ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്. ഓര്‍ഡിനന്‍സിനെ രണ്ട് ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഓര്‍ഡിനന്‍സ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്നും ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ഓര്‍ഡിനെന്‍സിനെതിരെ പ്രമുഖ രാഷ്ട്രീയ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് 2017 ആണ്, അല്ലാതെ 1817 അല്ലെന്ന രാഹുല്‍ഗാന്ധി പ്രതികരിച്ചു.