ദില്ലി:ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന പിചിദംബരത്തിനു പിന്തുണയുമായി പ്രിയങ്കാ ഗാന്ധി. വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരം.മടിയില്ലാതെ സത്യം വിളിച്ചുപറയുകയും ഈ സര്‍ക്കാരിന്റെ പരാജയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുകയാണ്. കോണ്‍ഗ്രസ് എന്ത് വിലകൊടുത്തും സത്യത്തിനായി പൊരുതുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഐഎന്‍എക്സ് മീഡിയാകേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനു പിന്നാലെ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ സംഘം നീക്കം നടത്തുകയാണ്.