തീയറ്ററുകളെ ആവേശത്തിരയില്‍ മുക്കി മധുരരാജ തീയറ്ററുകളില്‍ ഉത്സവാന്തരീക്ഷം തീര്‍ക്കുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വൈശാഖാണ് മധുരരാജ സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകനോളം തന്നെ പ്രതീക്ഷ ഈ ചിത്രത്തിനുമുണ്ടെന്ന് അദ്ദേഹം കരുതുന്നു. പോക്കിരിരാജയില്‍ നിന്നും ഒരുപാട് വ്യത്യസ്തതകള്‍ ഉള്ള ചിത്രമാണ് മധുരരാജയെന്നും മമ്മൂട്ടിയിലെ നടനെ പൂര്‍ണ്ണമായും ഈ സിനിമയ്ക്കായി ഉപയോഗിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വമ്പന്‍താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം സണ്ണിലിയോണിന്റെ ഐറ്റം ഡാന്‍സ് കാണികളെ ആവേശത്തിലാക്കുന്നുണ്ട്. മൊത്തത്തില്‍ ഒരു എന്റെര്ടെയ്റ്റ്മെന്റ് പാക്കേജുമായിട്ടാണ് മമ്മൂട്ടിയുടെ മധുരരാജ ഈ വിഷുക്കാലത്ത് പ്രേക്ഷര്‍ക്ക് മുന്നിലെത്തിയിട്ടുള്ളത്.ആവേശകരമായ ഒന്നാം പകുതിയോളം നന്നല്ല ചിത്രത്തിന്റെ രണ്ടാം പകുതി .മമ്മൂട്ടിയുടെ പല കോമഡി സീനുകളും വിരസമാണ് .സംഘടന രംഗങ്ങളും പ്രതീക്ഷിച്ച നിലവാരം ഉയർത്തുന്നില്ല . എന്നിരുന്നാലും മൊത്തത്തിൽ അടുത്തിടെയിറങ്ങിയ പല മമ്മൂട്ടി ചിത്രത്തിനേക്കാളും നല്ല പ്രേക്ഷകാഭിപ്രായം മധുരരാജ നേടുന്നു . അതേ സമയം ഈ ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുമുണ്ട്.