അമൃത്സര്‍: മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീട്ടുകാര്‍ വൈദ്യസഹായം നല്‍കാത്തതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിച്ചു. പഞ്ചാബിലെ ഫസിക ഗ്രാമത്തില്‍ 17 കാരിയായ പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.
ഒക്ടോബര്‍ 25 നായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. എന്നാല്‍ മാനഹാനി ഭയന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവം പോലീസിനെ അറിയിക്കുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ല. പകരം പെണ്‍കുട്ടിക്ക് വീടിനുള്ളില്‍ വച്ച് പരിചരണം നല്‍കുകയായിരുന്നു.
അനിയന്ത്രിതമായ രക്തസ്രാവം പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത്. പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ സ്കൂളിലേക്ക് പോകുന്നവഴിയാണ് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്.
തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ വീട്ടിലെത്തിച്ചു. ഗ്രാമവാസികളൊരാള് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരം അറിയുന്നത്. അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നാണ് ജലാലാബാദ് ഡിഎസ്പി അമര്‍ജിത് സിങ് പറയുന്നത്. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിക്കുന്നയാളാണെന്നാണ് പോലീസ് നല്കുന്ന വിവരം.