ജംഷദ്പൂര്‍:രാജ്യത്തെ നടുക്കി വീണ്ടും കുരുന്നു ബാല്യത്തോട് ക്രൂരത.ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ മൂന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തലയറുത്ത് കൊലപ്പെടുത്തി. മൃതദേഹം പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു.കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ്.
ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം.റെയില്‍വേ പ്ലാറ്റ്ഫോമില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരവേ മണം പിടിച്ചെത്തിയ പൊലീസ് നായയാണ് കുട്ടിയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പശ്ചിമ ബംഗാളില്‍ നിന്നും മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു.കുട്ടിയെ കാണാതായശേഷം അമ്മ പോലീസിനു നല്കിയ പരാതിയില്‍ മകളെ കാണാതായതിനു പിന്നില്‍ ഇയാള്‍ക്കു പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് റെയില്‍വേസ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും.