മുംബൈ:പ്രശസ്തിക്കൊപ്പം കളിക്കളത്തിലും വ്യക്തി ജീവിതത്തിലും എപ്പോഴും വിവാദങ്ങള്‍ പിന്തുടര്‍ന്ന ആളാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്.ഇപ്പോള്‍ ബിഗ്ബോസ് ഹിന്ദി പതിപ്പില്‍ പങ്കെടുക്കുന്ന ശ്രീശാന്ത് ഷോയുടെ തുടക്കം മുതല്‍ തന്നെ തന്റെ അതി വൈകാരിക പ്രകടനങ്ങള്‍ കൊണ്ടു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ഇപ്പോള്‍ ശ്രീശാന്തിനെതിരെ പുതിയ ആരോപണവുമായി മുന്‍ കാമുകിയും നടിയുമായ നികേഷ പട്ടേല്‍ എത്തിയിരിക്കുകയാണ്. ഭുവനേശ്വരിയുമായി ഏഴു വര്‍ഷം താന്‍ പ്രണയത്തിലായിരുന്നെന്ന് ബിഗ്ബോസ് ഷോയില്‍ ശ്രീശാന്ത് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് നികേഷ പുതിയ ആരോപണമുന്നയിച്ചിരിക്കുന്നത്.
ഭുവനേശ്വരിയുമായി ഏഴു വര്‍ഷത്തെ പ്രണയം ഉണ്ടായിരുന്നെന്ന് ശ്രീശാന്ത് പറഞ്ഞ സമയത്ത് താനുമായി ലിവിങ് റിഷേനിലായിരുന്നുവെന്ന് നികേഷ വെളിപ്പെടുത്തി.ഭുവനേശ്വരിമായുള്ള പ്രണയത്തെക്കുറിച്ച് വാചാലനായ ശ്രീശാന്ത് തങ്ങളുടെ ബന്ധത്തെ പാടെ തള്ളിക്കളഞ്ഞെന്നും,അതു തന്നെ മുറിവേല്‍പ്പിച്ചെന്നും ബാംഗ്ലൂര്‍ ടൈംസിനു നല്കിയ അഭിമുഖത്തില്‍ നികേഷ പറഞ്ഞു. അഞ്ചു വര്‍ഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ട്.പിന്നീടിതേവരെ കണ്ടിട്ടില്ല.തങ്ങള്‍ ഒരുമ്മിച്ചായിരുന്ന സമയത്ത് ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ തന്നോടു ചെയ്തത് എന്താണ്.അത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും നികേഷ പറയുന്നു.
മത്സരത്തിലെത്തിയതിന് ശേഷം താന്‍ വലിയ മഹാനാണ് എന്ന തരത്തില്‍ ശ്രീശാന്ത് പെരുമാറുന്നതായി തോന്നിയിരുന്നെന്നും നികേഷ പറയുന്നു.അദ്ദേഹത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്നയാളാണ് താന്‍.അദ്ദേഹം അത്ര മഹാനൊന്നുമല്ല.സ്ത്രീകളെ ബഹുമാനിക്കാന്‍ ശ്രീശാന്തിന് അറിയില്ലെന്നും നികേഷ പറഞ്ഞു.
എന്തായാലും പുറത്തു നടക്കുന്ന വിവാദങ്ങള്‍ പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ്ബോസ് വീട്ടില്‍ കഴിയുന്ന ശ്രീശാന്ത് അറിയുന്നില്ല.അതുകൊണ്ടു തന്നെ ശ്രീശാന്ത് പുറത്തിറങ്ങിയാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരികയുള്ളു.
