മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഞായറാഴ്ച പകല്‍ പതിനൊന്നോടെ ഫലം അറിയിക്കാനുള്ള ക്രമീകരണമാണ് തെരഞ്ഞെടുപ്പ് അധിതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. trend.kerala.gvo.in ല്‍ വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം അറിയാനുള്ള സൗകര്യമുണ്ട്.
പോസ്റ്റല്‍ ബാലറ്റോടെയാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. ഒരു പോസ്റ്റല്‍ ബാലറ്റേയുള്ളൂ. സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 25 പേര്‍ക്കാണ് അര്‍ഹതയുണ്ടായിരുന്നത്. ആറ് ബാലറ്റുകള്‍ വിലാസത്തിലുള്ളയാളെ കണ്ടെത്താനാകാതെ തിരിച്ചുവന്നു. 19 എണ്ണം ഇനിയും തിരിച്ചെത്താനുണ്ട്. ഇവ നാളെ രാവിലെ എട്ടിനുമുമ്പ് ലഭിച്ചില്ലെങ്കില്‍ അസാധുവകുമെന്ന് അധികൃതര്‍ അറിയിച്ചു.
12 റൗണ്ട് വോട്ടെണ്ണല്‍ ഉണ്ടാകും. ഒരു ടേബിളില്‍ കൗണ്ടിങ് അസിസ്റ്റന്റ്, കൗണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെ മൂന്ന് ജീവനക്കാരുണ്ടാകും. പുറമേ ആറ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും ഉണ്ടാകും.
വോട്ടെണ്ണലിനോട് അനുബന്ധിച്ച് വേങ്ങര മണ്ഡലത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. അറുന്നൂറോളം പൊലീസുകാരാണ് നാളെ മണ്ഡലത്തിലുണ്ടാവുക.