ബാംഗ്ലൂർ:കള്ളപ്പണക്കേസിൽ കസ്റ്റഡിയിലുള്ള കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയ്ക്ക് സമൻസ് അയച്ച് എൻഫോഴ്സ്മെന്റ്.12 ന് ഹാജരാകാനാണ് ആവശ്യം.സിംഗപ്പൂരിലെ ബിനാമി പണമിടപാടു സംബന്ധിച്ച വിവരങ്ങൾ ചോദിക്കാനാണ് ഡി കെയുടെ മകളെ വിളിച്ചു വരുത്തുന്നത്. എട്ടരക്കോടിയോളം രൂപ ശിവകുമാറിന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തതിനെ തുടർന്നുള്ള അന്വേഷണമാണ് ഇപ്പോൾ മകളിലെത്തി നിൽക്കുന്നത്.പതിമൂന്നാം തിയതി ശിവകുമാറിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.