കൊട്ടാരക്കര:വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഎമ്മിന് കഴിയുമെന്നും തടയാന്‍ ഒരുത്തനും വരില്ലെന്നും മന്ത്രി എംഎം മണി.ശബരിമലയില്‍ നൂറു കണക്കിന് സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്നും ഇനിയും കൂടുതല്‍ പേര്‍ വന്നാല്‍ പോലീസ് സംരക്ഷണം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കൊട്ടാരക്കരയില്‍ അബ്ദുള്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ കഴിയും.പക്ഷേ അത് സിപിഎമ്മിന്റെ പണിയല്ല. വേണ്ടവര്‍ ശബരിമലയില്‍ പോകട്ടെ. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണ്. തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളാണ്. ഭാര്യയും മക്കളുമുണ്ട്.എന്നിട്ട് അയ്യപ്പന് വല്ലതും സംഭവിച്ചോ എന്നും മന്ത്രി ചോദിച്ചു.
ശബരിമല അയ്യപ്പന്‍ നേരിട്ട് നിയമിച്ച ആളല്ല തന്ത്രി.ദേവസ്വം ബോര്‍ഡാണ് തന്ത്രിയെ നിയമിച്ചത്.പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമല.ലിംഗ സമത്വത്തിന്റെ പേരില്‍ യുവതികള്‍ ദര്‍ശനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ നയം. കോടതി തീരുമാനം സര്‍ക്കാര്‍ അനുസരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.