ഹൈദരാബാദ്: അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡി (68)യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രയിലെ കടപ്പ ജില്ലയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിവേകാനന്ദ റെഡ്ഡി കിടന്ന മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിവേകാനന്ദ റെഡ്ഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റ എം.വി.കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മൃതദേഹത്തില്‍ തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി മുറിവുകളുണ്ട്. വൈഎസ് ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ വൈഎസ്ആറിന്റെ മകനായ ജഗന്‍ മോഹന്‍ റെഡ്ഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡി പാര്‍ട്ടിയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട്തിരിച്ചെത്തിയിരുന്നു.വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.