വൈത്തിരി:വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് പോലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍. ആത്മരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്ന് പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. മാവോയിസ്റ്റുകള്‍ പ്രകോപനപരമായി പെരുമാറിയില്ലെന്നും ഇവര്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പോലീസുകാരാണ് ആദ്യം വെടിയുതിര്‍ത്തതെന്നും റിസോര്‍ട്ട് മാനേജര്‍മാര്‍ പറയുന്നത്.
വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളാണെന്നും തുടര്‍ന്ന് പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്നുമാണ് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. വെടിവെപ്പിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടിരുന്നില്ല.