ആലപ്പുഴ:സംസ്ഥാനത്ത് യുഡിഎഫ് നേട്ടത്തില്‍ ആഹ്‌ളാദിച്ചപ്പോള്‍ വ്യക്തിപരമായി വലിയ വേദനയുണ്ടായ ഒരാള്‍ ഷാനി മോള്‍ ഉസ്മാനാണ്. യുഡിഎഫിനു നഷ്ടപ്പെട്ട ഒരേയൊരു സീറ്റ്. വോട്ടെണ്ണലിന്റെ എല്ലാഘട്ടത്തിലും മാറിയും മറിഞ്ഞും നിന്ന ലീഡുനില. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും നേട്ടമുണ്ടാക്കിയിട്ടും ജയിക്കാനായില്ല. ചേര്‍ത്തല അരൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫിനൊപ്പം നിന്നതോടെ ഷാനിമോള്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
എന്നാല്‍ തോല്‍വി വ്യക്തിപരമായ തോല്‍വിയായാണ് കാണുന്നതെന്ന് ഷാനിമോള്‍ പറഞ്ഞു.കെ സി വേണുഗോപാല്‍ ദേശീയ തലത്തിലെ തിരക്കുകള്‍ മാറ്റി വച്ചും തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നുവെന്നും പരാജയത്തിന്റെ വിലയിരുത്തല്‍ നേതൃത്വം നടത്തട്ടെയെന്നും ഷാനിമോള്‍ പറഞ്ഞു. 9182 വോട്ടിന്റെ ഭൂരിപക്ഷമാണ് ആരിഫിന് ലഭിച്ചത്.ആരിഫിന് 4,45,970 വോട്ടും ഷാനിമോള്‍ക്ക് 4,35,496 വോട്ടുമാണ് ലഭിച്ചത്.