തിരുവനന്തപുരം:ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി തേടി കൂടുതല്‍ യുവതികള്‍ പോലീസിനെ സമീപിക്കുന്നു.കേരള പോലീസിന്റെെ പോര്‍ട്ടലില്‍ 10നും 50 ഇടയില്‍ പ്രായമുള്ള 550 യുവതികളാണ് പേര് രജിസ്റ്റര്‍ ചെയ്തത്.ഇനിയും ഈ സംഖ്യ കൂടിയേക്കാം.
യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കുശേഷം തുലാമാസപൂജകള്‍ക്കായി നട തുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരടക്കം നിരവധി യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാനായി എത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ആര്‍ക്കും മലകയറാന്‍ കഴിഞ്ഞില്ല.സര്‍ക്കാര്‍ വന്‍ പോലീസ് സന്നാഹത്തെ നിയോഗിച്ചെങ്കിലും 50 വയസ്സുകഴിഞ്ഞ സ്ത്രീകളെപ്പോലും തടയുന്ന സ്ഥിതിയായിരുന്നു.പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകാന്‍ അനുമതി തേടുന്നത്.