പത്തനംതിട്ട :ഇത്തവണയും ശബരിമല മണ്ഡലകാലത്തു നടതുറക്കുമ്പോൾ ക്ഷേത്രഭൂമി കലാപ ഭൂമി ആകുമെന്നുറപ്പായി .
സുപ്രീം കോടതിവിധി നടപ്പാക്കുമെന്ന് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തങ്ങൾ വീണ്ടും മലകയറാൻ തീരുമാനിച്ചതെന്നാണ് മനിതി വനിതാ കൂട്ടായ്‌മ. തമിഴ്‌നാട്ടിലെ ഭക്തരായ യുവതികൾക്കൊപ്പം ഇത്തവണ കേരളത്തിലേ യുവതികളും സംഘത്തിലുണ്ടാകും എന്നതാണ് ലഭിക്കുന്ന സൂചന . നിലവിലെ സാഹചര്യത്തിൽ യുവതികൾ മലകയറുകയാണെങ്കിൽ ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിർത്തണം എന്നഭിപ്രായമുള്ളവർ തടയാൻ ശ്രമിക്കും എന്നുറപ്പാണ് .ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിതാ സംഘടനയാണ് മനിതി വനിതാ കൂട്ടായ്‌മ.സ്ത്രീകള രണ്ടാം തരമായി കണക്കാക്കുന്നതും അവഗണിക്കുന്നതും അംഗീകരിക്കാനാകില്ല എന്നതാണ് മനിതി സംഘടന പറയുന്നത് .ക്ഷേത്ര ദർശനത്തിനായി എത്തുന്ന യുവതികൾക്ക് സുരക്ഷയൊരുക്കും എന്ന സർക്കാർ വാഗ്ദാനത്തിൽ തങ്ങൾക്കു കൂടുതൽ പ്രതീക്ഷയില്ല എന്നതും സംഘം നേതാവ് സെൽവി പറയുന്നു .


പൊതു സമൂഹത്തിൽ പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകൾക്ക് ശബരിമലയിൽ യുവതികളെയും പ്രവേശിപ്പിക്കണം എന്നഭിപ്രായമില്ല .ശബരിമലയിൽ നിലനിൽക്കുന്ന സംഘർഷ സാധ്യത ഇല്ലാതായാൽ ഒരുപക്ഷെ സ്ത്രീ സമൂഹം കൂടുതലായി അയ്യപ്പ ദർശനത്തിനെത്തും.