കോഴിക്കോട്:മകള്‍ ചെയ്ത തെറ്റിന് അയ്യപ്പനോടും ഭക്തരോടും മാപ്പു പറഞ്ഞ് മാതാപിതാക്കള്‍.കോഴിക്കോട് ചേവായൂരില്‍ ശബരിമല ദര്‍ശനത്തിന്് പോയ ബിന്ദുവിന്റെ മാതാപിതാക്കളാണ് മാപ്പേപക്ഷിച്ച് രംഗത്തെത്തിയത്.മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി താന്‍ മല ചവിട്ടുമെന്ന് ബിന്ദുവിന്റെ അമ്മ തങ്കമ്മ പറഞ്ഞു.നവംബര്‍ 5ന് നട തുറക്കുമ്പോള്‍ അയ്യപ്പനെ ദര്‍ശിക്കാനാണ് തങ്കമ്മ ഉദ്ദേശിക്കുന്നത്.
കോഴിക്കോട് അദ്ധ്യാപികയായി ജോലി ചെയ്യുന്ന ബിന്ദു പോലീസിന്റെ സഹായത്തോടെ തിങ്കളാഴ്ച ശബരിമലയ്ക്ക് പുറപ്പെട്ടെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് മല കയറാനാവാതെ തിരിച്ചുപോവുകയായിരുന്നു. എന്നാല്‍ ബിന്ദു ശബരിമലയ്ക്ക് പോയ വിവരമറിഞ്ഞ് ഒരു സംഘം ആളുകള്‍ ബിന്ദുവിന്റെ വാടക വീട്ടിലേക്കു പ്രകടനം നടത്തുകയും വീട്ടില്‍ നിന്ന് ഇവരെ ഇറക്കി വിട്ടില്ലെങ്കില്‍ വീട് അടിച്ച് തകര്‍ക്കുമെന്ന് ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് വീട്ടുടമ ബിന്ദുവിനോട് വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു.
