പത്തനംതിട്ട:ശബരിമലയിലേക്ക് ഒരു കൂട്ടം സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തുന്നു.ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലാണ് 45 സ്ത്രീകള്‍ നാളെ വൈകീട്ടോടെ കേരളത്തിലേക്കു തിരിക്കും.മിക്കവാറും ഞായറാഴ്ചയായിരിക്കും സംഘം മല കയറുക.സുരക്ഷ നല്‍കാമെന്ന് കേരള തമിഴ്നാട് സര്‍ക്കാരുകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മനിതി പ്രവര്‍ത്തകര്‍ പറഞ്ഞു.പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം എല്ലാവരും ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനം.
ചെന്നൈയില്‍ നിന്ന് 9 പേരും മധുരയില്‍ നിന്ന് രണ്ട് പേരും ഉള്‍പ്പെട്ട സംഘം നാളെ വൈകീട്ടോടെ ട്രെയിനില്‍ കോട്ടയത്തേക്ക് തിരിക്കും.ഒഡീഷയില്‍ നിന്ന് അഞ്ച് പേരും ഛത്തീസ്ഗഡില്‍ നിന്ന് ഒരാളും ഇന്നലെ രാത്രി യാത്ര തുടങ്ങി. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക.കേരളത്തില്‍ വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിച്ചേരുമെന്നും ഇവര്‍ പറഞ്ഞു.