കൊട്ടാരക്കര:ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കാര്യമായ ദോഷം ചെയ്‌തെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ശബരിമലയില്‍ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധമുള്ള ധാരാളം സ്ത്രീകള്‍ യുഡിഎഫിന് വോട്ടു ചെയ്തു.
മോദി വിരോധികള്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയായില്ല.എന്‍എസ്എസ് എടുത്ത നിലപാട് ശരിയായിരുന്നെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.മോദിയെ പുറത്താക്കണമെന്നാഗ്രഹിച്ച ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്തു.ശബരിമലയിലെ ആചാരങ്ങള്‍ വീഴ്ച വരുത്താതെ സംരക്ഷിക്കണം. പിണറായി മുഖ്യമന്ത്രിയായശേഷം സര്‍ക്കാര്‍ തലത്തില്‍ അഴിമതി ഇല്ലാതായി എന്നത് നേട്ടമാണെന്നും
ബാലകൃഷ്ണപിള്ള പറഞ്ഞു.