കൊച്ചി:ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്
പോലീസ് കൂട്ടത്തോടെ ആളുകളെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി.അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരും.ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്തു നടക്കുന്ന കൂട്ട അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാര്‍,അനോജ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി തിങ്കളാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും.