തിരുവനന്തപുരം:ശബരിമല പ്രശ്‌നത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.വിധിയ്ക്ക് പിന്നാലെ ശബരിമലയിലും സംസ്ഥാനത്തുമുണ്ടായ നിലവിലെ സാഹചര്യങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കും.നേരത്തേ കേസില്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ.മനു അഭിഷേക് സിംഗ്വിയെ തന്നെ സുപ്രീം കോടതിയിലെ കേസ് നടപടികള്‍ക്ക് ചുമതലപ്പെടുത്തും.ഇക്കാര്യത്തില്‍ നിയമപരമായി എങ്ങനെ നീങ്ങണമെന്ന കാര്യം മനു അഭിഷേക് സിംഗ്‌വിയുമായി വിശദമായി ചര്‍ച്ച നടത്തും.
ശബരിമലയിലെ ആചാരങ്ങള്‍ പഴയതുപോലെ തുടരണമെന്നാണ് ബോര്‍ഡിന്റെ ആവശ്യമെന്നും ശബരിമലയെച്ചൊല്ലി രാഷ്ട്രീയം കളിയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.