തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനാണ് നിയമ നിര്‍മാണത്തിന് സാധ്യത ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം ഓര്‍ഡിനന്‍സ് എന്ന ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ ഭരണഘടന അറിയാത്തതു കൊണ്ടാണെന്നും ഈ വാദം നിലനില്‍ക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.
തന്ത്രിമാരെയും പന്തളം രാജകുടുംബത്തേയും മന്ത്രിമാര്‍ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ സംഭവിക്കുന്നതിനൊക്കെ ഉത്തരവാദി സര്‍ക്കാരാണ്. പൊലീസ് നടപടിയും കാര്യക്ഷമമല്ല.പൊലീസിന്റെ വിവേകപൂര്‍വമല്ലാത്ത നടപടികള്‍ ശബരിമലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കി.രാഷ്ട്രീയം കളിക്കുന്നത് ബി ജെ പിയും സി പി എമ്മുമാണെന്നും ദേവസ്വം ബോര്‍ഡ് വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സോളാറില്‍ വീണ്ടും കേസെടുത്തത് മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണ്.കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.