കൊല്ലം:ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധം തുടരുമ്പോള്‍ ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ അതിരൂക്ഷ ഭാഷയില്‍ അധിക്ഷേപിച്ച് നടന് കൊല്ലം തുളസി.ഒപ്പം വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നുള്ള പരാമര്‍ശവും നടത്തി.ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇട്ടുകൊടുക്കണമെന്നുമാണ് കൊല്ലം തുളസി പറഞ്ഞത്.ചവറയില്‍ ബി.ജെ.പി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു തുളസി.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന് പിള്ളയാണ് ജാഥ നയിച്ചത്.ശ്രീധരന്‍പിള്ളയടക്കം ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പ്രസംഗം. കൊല്ലം തുളസി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.