തിരുവനന്തപുരം:ശബരിമലയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രവീന്‍ തൊഗാഡിയയും.സുപ്രീംകോടതി സ്ത്രീപ്രവേശന വിധി മറികടക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ രണ്ട് ദിവസത്തിനകം ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ അന്തര്‍ദേശീയ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ 18ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്നാണ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ പ്രവീണ്‍ തൊഗാഡിയയുടെ പ്രഖ്യാപനം. ശബരിമല സംരക്ഷണ സമിതി നടത്തിയ ശബരിമലരക്ഷാ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു തൊഗാഡിയയുടെ ഹര്‍ത്താല്‍ പ്രഖ്യാപനം.
17 ന് അര്‍ദ്ധരാത്രി മുതല്‍ 18ന് അര്‍ദ്ധരാത്രി വരെയാണ് ഹര്‍ത്താല്‍.ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാട്ടുകയാണെന്നും പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.