തിരുവനന്തപുരം:ഈ വര്‍ഷം ശബരിമലയിലെ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെയോ ജീവനക്കാരേയോ ബാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. വരുന്ന ബജറ്റില്‍ ദേവസ്വം ബോര്‍ഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണെ്നും പദ്മകുമാര്‍ പ്രതികരിച്ചു.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളേ തള്ളിക്കൊണ്ട് കാലാവധി പൂര്‍ത്തിയാക്കും വരെ ഇവിടെ കാണുമെന്നും പദ്മകുമാര്‍ പറഞ്ഞു.
അയ്യപ്പനോട് കളിച്ചാല്‍ എന്താണ് ഫലമെന്ന് നന്നായി അറിയാം.കാണിക്കയിടേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പിരിവുമായി ഇറങ്ങിയിട്ടുണ്ട്.പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്നും പദ്മകുമാര്‍ പറഞ്ഞു.