തിരുവനന്തപുരം:ശബരിമല വിഷയം പോലീസ് കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. മനീതി സംഘം എത്തിയപ്പോള്‍ പോലീസ് ഉത്തരവാദിത്വം മറന്നു.പോലീസുകാര്‍ നാറാണത്ത് ഭ്രാന്തനെപ്പോലെയാണ് പെരുമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില പോലീസുകാര്‍ മതതീവ്രവാദികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി.പ്രശ്‌നങ്ങള്‍ ആളിക്കത്താന്‍ അത് ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസുകാര്‍ സ്വന്തം താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്.പോലീസ് സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് നില്‍ക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കസ്റ്റഡി മരണങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ പോലീസ് സേന വ്യാപകമായി ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.