പത്തനംതിട്ട:ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ വിമര്‍ശനവുമായി പന്തളം രാജകുടുംബം.ഹൈന്ദവാചാരങ്ങള്‍ തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ലെന്നും ആചാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയാണ് വിധി പറഞ്ഞതെന്നും രാജകുടുംബം ആരോപിച്ചു.ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതോടൊപ്പം നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നും രാജകുടുംബം അറിയിച്ചു.
ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കെത്തന്നെ വിധിയുടെ പശ്ചാത്തലയില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.