തിരുവനന്തപുരം:ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ടു സ്ത്രീകള്‍ മാത്രമാണെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും നിയമസഭയില്‍ അദ്ദേഹം അറിയിച്ചു.സുപ്രീംകോടതി വിധി വന്നതിനു ശേഷം 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള എത്ര സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന കെ.മുരളീധരന്റെ ചോദ്യത്തിനായിരുന്നു മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.രണ്ടു യുവതികള്‍ എത്തിയെന്നാണ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട്.
ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചാല്‍ നടയടച്ചുള്ള പരിഹാരക്രിയയ്ക്ക് ദേവസ്വം മാനുവലില്‍ നിര്‍ദേശമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.