കൊച്ചി:ശബരിമലയില്‍ പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന കെ സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയില്‍ സ്ത്രീകളെ
ആക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ ആകില്ലെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍ പറഞ്ഞു. മലകയറാന്‍ സുരേന്ദ്രനെ അനുവദിക്കരുതെന്ന സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയുടെ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്.അതേസമയം സുരേന്ദ്രന് ഇളവിനായി പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം.
പരോളിലുള്ള പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നുണ്ടെന്ന സുരേന്ദ്രന്റെ അഭിഭാഷകന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവര്‍ക്ക് അതുപോശലയുള്ള ആനുകൂല്യം നല്‍കില്ലെന്ന് കോടതി പറഞ്ഞു പറഞ്ഞു.