നിലയ്ക്കല്‍:ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നല്‍കിയ 100 കോടി ചെലവഴിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.ശബരിമല സന്ദര്‍ശനത്തിനെത്തിയ കണ്ണന്താനം നിലയ്ക്കലില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ശബരിമലയെ സര്‍ക്കാര്‍ സംഘര്‍ഷ ഭൂമിയാക്കി മാറ്റിരിക്കുകയാണ്. അയ്യപ്പഭക്തരോട് ഇത്തരത്തില്‍ പെരുമാറാന്‍ അവര്‍ തീവ്രവാദികളല്ല. നാമജപം നടത്തി പ്രതിഷേധിക്കുന്നതിനാണ് ഭക്തന്മാരെ അറസ്റ്റ് ചെയ്യുന്നത്. ഇത് ജനാധിപത്യത്തില്‍ നടക്കുന്ന കാര്യമല്ലെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.
ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കേസ് കോടതിയുടെ മുന്‍പിലാണുള്ളത്.അതില്‍ കോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ശബരിമലയിലെത്തിയതെന്നും കണ്ണന്താനം പറഞ്ഞു.