കോഴിക്കോട്:ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണച്ചത് രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെപിസിസിയെ രാഹുല്‍ ഗാന്ധി തള്ളിയിട്ടില്ലെന്നും കേരളത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പം നില്ക്കാന് നേതൃത്വം അനുമതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.ശബരിമല വിഷയത്തില്‍ ആശയക്കുഴപ്പം നിലനില്ക്കുന്നില്ല.എഐസിസി നേരത്ത സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ് രാഹുല്‍ ഇപ്പോള്‍ പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ പൊലീസ് രാജ് നടപ്പാക്കുകയാണ്.അക്രമം നടത്തുന്നവര്‍ക്ക് എതിരെ നടപടി വേണം.എന്നാല്‍ സമാധാനമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ഒരു നടപടിയോടും യോജിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ശബരിമല വിഷയത്തില്‍ വിശ്വാസികളെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേര് ഇളകുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് കാസര്‍കോട്ട് പറഞ്ഞു.വിശ്വാസ സംരക്ഷണത്തിന് രംഗത്തിറങ്ങിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റ വാട്ടര്‍ ലൂ ആയിരിക്കും സംഭവിക്കുക.ശബരിമല വിഷയത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ അനുവദിക്കരുതെന്നും സുധാകരന് പറഞ്ഞു.