ന്യൂഡല്‍ഹി:ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നു. വിമാനം പറത്തില്ലെന്നും നാഷണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് നാളെ യോഗം ചേരുമെന്നും സംഘടനാ നേതാവ് ക്യാപ്റ്റന്‍ കരണ്‍ ചോപ്ര വ്യക്തമാക്കി. മൂന്ന് മാസത്തിലേറെയായി ശമ്പളം ലഭിക്കാത്ത ആയിരത്തോളം പൈലറ്റുമാരും എഞ്ചിനീയര്‍മാരുമാണ് പണിമുടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വെയ്സിന്റെ പല അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിയിരുന്നു.ജറ്റ് എയര്‍വെയ്സിന് 1.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ കടബാധ്യതയുണ്ടെന്നാണ് വിവരം.ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ പരിഹരിക്കാനോ യാതൊരു ശ്രമവും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാവാത്തതിനാലാണ് ജീവനക്കാര്‍ പണിമുടക്കിലേക്കു നീങ്ങിയത്.