മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ബി ജെ പിക്ക് ഉണ്ടാക്കാനാകാതെ പോയതിനു വലിയവിലയാണവർ നല്കിക്കൊണ്ടിരിക്കുന്നത്.കൂട്ടുകക്ഷിയായ ശിവസേനയുടെ വിലപേശലിൽ വലയുകയാണ് ബി ജെ പി നേതൃത്വം ,കേന്ദ്രനേതാക്കളായ മോദിക്കും അമിത്ഷാക്കും പോലും മഹാരാഷ്ട്ര മന്ത്രിസഭാ തർക്കം പരിഹരിക്കാനാകുന്നില്ല .ഇതിനൊരു മറു വശമുണ്ട് ,ഒറ്റയ്ക്ക് ഭൂരിപക്ഷം ബി ജെ പിക്ക് കിട്ടിയിരുന്നെങ്കിൽ ശിവസേനയ്ക്ക് പണിയായേനെ .ശിവസേനയെ പൂർണമായും ഒഴുവാക്കിക്കൊണ്ടായേനെ എങ്കിൽ മന്ത്രിസഭാ രൂപീകരണം .


മുഖ്യമന്ത്രിപദമടക്കം മന്ത്രിസ്ഥാനങ്ങൾ തുല്യമായി വീതിക്കണം എന്നതാണ് ശിവസേനയുടെ ആവശ്യം .പരിഹരിച്ചു എന്നുകരുതിയിരുന്ന വിഷയമാണ് സേന വിഷയം വീണ്ടും ഉയർത്തിയതോടെ പൊങ്ങിവന്നിരിക്കുന്നത്‌.ഉടനെ മന്ത്രിസഭാ രൂപീകരണം നടത്താനിറങ്ങിയ ബി ജെ പി ഇപ്പൊ പ്രതിരോധത്തിലാണ് .നേരത്തെ നാൽപ്പതിലേറെ ശിവസേന നിയമസഭാംഗങ്ങൾ ബി ജെ പിയുമായി അടുത്ത് നിക്കുന്നവരാണ് എന്നത് സേന മറക്കരുതെന്ന് ബി ജെ പി ഭീഷണിപ്പെടുത്തിയിരുന്നു .ശിവസേന പ്രതിനിധി മുഖ്യമന്ത്രിയാകുന്നത്‌ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ സേനാ നിയമസഭാകക്ഷിയോഗത്തിൽ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ചർച്ചകൾ മറാത്താ ദേശത്തു സജീവമായി .ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എൻ സി പി അധ്യക്ഷൻ  ശരദ് പവാറിനെ കണ്ടു ചർച്ച നടത്തി .കോൺഗ്രസ് നേതാക്കൾ എൻ സി പി നേതൃത്വവുമായി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട് .