തിരുവനന്തപുരം:സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു.മ്യൂസിയം ജംഗ്ഷനിലുണ്ടായ അപകടത്തില്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീറാമിനൊപ്പം പെണ്‍സുഹൃത്തും കാറിലുണ്ടായിരുന്നു. കാറോടിച്ചത് പെണ്‍ സൃഹൃത്താണെന്ന് ശ്രീറാം പറയുന്നെങ്കിലും ദൃക്‌സാക്ഷികളെല്ലാം പറയുന്നത് ശ്രീറാമാണ് കാറോടിച്ചതെന്നാണ്. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. മൂന്നാര്‍ കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ദേശീയമാധ്യമങ്ങളിലടക്കം താരമായ കേരളത്തിന്റെ യുവ ഐഎഎസ് ഓഫീസറാണ് ശ്രീറാം വെങ്കിട്ടരാമന്‍.