ശ്രീലങ്ക:ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പ്രധാനമന്ത്രി മൈത്രി സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് നാവികസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.കൂടാതെ കേരളാ തീരത്തും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നില്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) എന്ന തീവ്ര ഇസ്ലാമിക സംഘടനയാണെന്നാണ് റിപ്പോര്‍ട്ട്.ഈ സംഘടന തമിഴ്‌നാട്ടില്‍ സജീവമായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സ്‌ഫോടനങ്ങളില്‍ 290 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.പുറമെ 450 ലധികം പേര്‍ക്ക് പരിക്കുണ്ട്. 9 ഇന്ത്യക്കാരടക്കം മുപ്പതോളം വിദേശ പൗരന്മാര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.കൊല്ലപ്പെട്ട മലയാളിയായ റസീനയെ ശ്രീലങ്കയില്‍ തന്നെ സംസ്‌കരിച്ചു.കര്‍ണാടകയില്‍ നിന്നുള്ള നാല് ജെഡിഎസ് പ്രവര്‍ത്തകര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.മൂന്ന് പേരെ കാണാനില്ലെന്നും കുമാരസ്വാമി അറിയിച്ചു.
പല സമയങ്ങളിലായാണ് ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണങ്ങള്‍ നടന്നത്.എട്ടോളം സ്‌ഫോടനങ്ങളാണ് നടന്നത്. അതേസമയം രാജ്യവ്യാപകമായി കുടിവെള്ളത്തി വിഷം കലര്‍ത്തിയിട്ടുണ്ടെന്ന വാര്‍ത്ത പരന്നത് വ്യാജമെന്ന് പോലീസ് അറിയിച്ചു.