കോഴിക്കോട്:പുതുപ്പാടിയില്‍ ഷിഗല്ലെ ബാക്ടീരിയ ബാധയേറ്റ് അത്യാസന്ന നിലയില്‍ ആയിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ ഇരട്ടക്കുട്ടികളിലൊരാളായ സിയാന്‍ ആണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്.ഇരട്ട സഹോദരന്‍ ഫയാനും രോഗബാധയേറ്റു ചികില്‍സയില്‍ കഴിയുകയാണെങ്കിലും കുട്ടിയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മലിനജലത്തിലൂടെയാണ് ഷിഗല്ലെ ബാക്ടീരിയ പകരുന്നത്.കുടല്‍ കരണ്ടുതിന്നുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന ഷിഗല്ലെ കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്.വയറിളക്കത്തിനൊപ്പം ഛര്‍ദിയും പനിയും വരുന്നത് രോഗം മാരകമാക്കും.2016-ല്‍ ജില്ലയില്‍ നാലു കുട്ടികള്‍ ഷിഗല്ലേ ബാധിച്ച് മരിച്ചിരുന്നു.