കൊച്ചി : ഷെയിൻ കാരണം രണ്ടു സിനിമകളാണ് തുടരാനാവാതെ നിന്നുപോയിരിക്കുന്നത്, കോടികളാണ് നഷ്ടം.അത് നികത്താതെ വിലക്ക് നീക്കില്ല എന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് രഞ്ജിത് പറഞ്ഞു .
അർപ്പണമനോഭാവമുള്ള അഭിനേതാക്കളെ ഒരുപാട് കണ്ടിട്ടുള്ള മലയാള സിനിമ പുതിയ തലമുറയുടെ രീതികൾ കണ്ടു പകച്ചു നീക്കുകയാണ് .രാവേറെ നീണ്ടു നിൽക്കുന്ന പാർട്ടികളും ലഹരിയും അടുത്ത ദിവസം രാവിലെ എണീറ്റ് ജോലിക്കുപോകാനാവാത്ത വണ്ണം പുതു താരങ്ങളെ തളർത്തുന്നു .
നടൻ സലിം കുമാർ ഷായിനിനെ പിന്തുണച്ചു രംഗത്തു വന്നു. വിലക്കിയത് ശരിയായില്ല ,സിനിമ സെറ്റിൽ കഞ്ചാവും ലഹരിയുമെന്നു പറഞ്ഞത് സിനിമ വ്യവസായത്തെ മുഴുവനും ആക്ഷേപിക്കുന്നതിനു തുല്യമല്ലെ എന്ന് സലിം കുമാർ ചോദിക്കുന്നു .ഈ മയക്കുമരുന്നുപയോഗിക്കുന്നു എന്ന് പറയുന്ന കലാകാരുടെ ഫോട്ടോ വച്ച് പോസ്റ്റർ അടിച്ചാണ് തീയറ്ററിൽ ആളെക്കൂട്ടുന്നതെന്നു മറക്കരുത്.ലഹരി ഉപയോഗിക്കുന്നവരെ തങ്ങളുടെ ചിത്രങ്ങളിൽ സഹകരിപ്പിക്കാതിരിക്കാൻ നിർമ്മാതാക്കൾക്കവകാശമുണ്ടല്ലോ എന്നും നടനും നിർമ്മാതാവുമായ സലിം കുമാർ പറഞ്ഞു .
മലയാളികളുടെ മനസ്സിൽ അബിക്കൊരു സ്ഥാനമുണ്ടായിരുന്നു .സിനിമയിൽ വിചാരിച്ചതുപോലെ ശോഭിക്കാനായില്ല എങ്കിലും മിമിക്രിയിലൂടെ വളരെയധികം പ്രശസ്തി നേടിയ താരമാണ് അബി .ഇപ്പോൾ അബിയോടുള്ള മലയാളികളുടെ സ്നേഹത്തെ മുതലെടുത്തു വിവാദങ്ങളിൽ നിന്നും തലയൂരാനാണ് ഷായിനിന്റെ ശ്രമം .നേരത്തെ ഒരു വീഡിയോ ക്ലിപ്പിൽ ഷെയിൻ തന്നെ ‘അബിയുടെ മകനായത് കൊണ്ടാണ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നത് ‘ എന്ന് പറയുന്നുണ്ട് .അമ്മ സുനിലയും ആ അർത്ഥത്തിൽ തന്നെ സംസാരിക്കുന്നു .ഇന്നിപ്പോൾ വാപ്പിച്ചിയുടെ ഓർമദിവസം, നിങ്ങളുടെയൊക്കെ പ്രാർത്ഥനയിൽ ഉണ്ടാകണം എന്നു തലക്കെട്ടോടെ ഒരു കുടുംബ ഫോട്ടോ ഷെയിൻ നിഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് .അന്തരിച്ച ആ കലാകാരനെ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിലേക്കൊന്നും വലിച്ചിഴയ്ക്കാതെ ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഷെയിനിനെ ദൈവം സഹായിക്കട്ടെ എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളു .