ഷൊര്‍ണൂര്‍:അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍.കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ ഉണ്ണിയുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മരണകാരണം വ്യക്തമായിട്ടില്ല.
പാലക്കാട് തൃത്താല ആലൂരിലാണ് ഹേമാംബികയും മകനും താമസിച്ചിരുന്നത്.എന്നാല്‍ നായാടി കോളനിയിലുള്ള ഇവരുടെ ഭര്‍ത്താവിന്റെ കുടുംബവീടിനോട് ചേര്‍ന്നുകിടക്കുന്ന മറ്റൊരു വീട്ടിലാണ് അമ്മയേയും മകനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് നടപടികള്‍ തുടങ്ങി.